കേരളത്തിലെ ഒരു നാലാംകിട മാഫിയ തൊഴിലാളി നടത്തുന്ന കൊള്ളസംഘത്തിൻ്റെ ഔദ്യോഗിക ചാനലിൽ കഴിഞ്ഞ ദിവസങ്ങളിലെ ചില തലക്കെട്ടുകളാണ് ചുവടെയുള്ളത്.
1. സുധാകരന് സീറ്റ് ഇല്ല.
2. സുധാകരൻ കൈ വിടുന്നു.
3. സുധാകരൻ ബിജെപിയിലേക്ക്
4. സുധാകരൻ സ്വന്തം പാർട്ടി ഉണ്ടാകുന്നു.
5. സുധാകരൻ വേണ്ടി വിളിച്ച് ചെന്നിത്തല.
6. കെ എസ് ന്റെ വിസ്മയ നീക്കം കോൺഗ്രസ് പ്രതിസന്ധിയിൽ
7. ഗുഡ് ബൈ പറഞ്ഞു കെ എസ്.
8. കെ സുധാകരന്റെ അനുയായികൾ കൂട്ട രാജി.
9. ബിജെപി നേതാക്കൾ ആയി സംസാരിച്ചു കെ സുധാകരൻ.
10. കെ സുധാകരൻ സ്വാതന്ത്രൻ ആയി മത്സരിക്കും.
11. സുധാകരൻ സ്വന്തം പാർട്ടി ഉണ്ടാക്കി എൻ ഡി എ യിൽ
12. സുധാകരൻ മുന്നിൽ മുട്ട് മടക്കി ഹൈകമാന്റ്
13. സുധാകരൻ സ്ഥാനാർഥി.
ഇതൊക്കെ വിശ്വസിക്കുന്ന കോൺഗ്രസ്‌കാർക്ക് രണ്ട് തൊഴികൊടുത്തിട്ടു വേണം മാധ്യമങ്ങളെ കൈകാര്യം ചെയ്യാൻ. ആ തലക്കെട്ടുകൾ വിതറിയ ഏഭ്യൻ ചാനലിനോട് മത്സരിക്കേണ്ടി വന്നു കേരളത്തിലെ മാതൃഭൂമിയടക്കമുള്ള മുഖ്യധാര മാധ്യമങ്ങൾക്ക് എന്നതാണ് ഒന്നാമത്തെ ഗതികേട്. സുധാകരനും കോൺഗ്രസും തമ്മിലുള്ള തർക്കത്തെ മുതലെടുക്കാൻ ശ്രമിച്ച് മാധ്യമങ്ങൾ നാറിയതാണ് കഥയുടെ പര്യവസാനം. കോൺഗ്രസിൻ്റെ ഉറച്ച തീരുമാനം നടപ്പിലാകും വരെ കുതന്ത്ര തലക്കെട്ടുകളിട്ട് മുന്നേറിയ മാധ്യമ പ്രവർത്തന ഉണ്ണാക്കൻമാർ സൃഷ്ടിച്ച ഗതികേടിൽ നാണംകെട്ട് തലകുനിച്ചു നിൽക്കുകയാണ് മലയാള മാധ്യമ രംഗം.
സിപിഎമ്മിൻ്റെയും ബിജെപിയുടെയും കാല് നക്കാത്ത ഒരൊറ്റ മാധ്യമങ്ങൾ കേരളത്തിൽ ഇല്ലയെന്ന് തന്നെ പറയാം.എന്നാൽ സോഷ്യൽ മീഡിയകളിൽ സ്ഥിതി അതിലും ദയനീയമാണ്. സോഷ്യൽ മീഡിയകളിൽ വാർത്ത കൈകാര്യം ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങൾ മറ്റ് കാല് നക്കികളായ മുഖ്യധാര മാധ്യമങ്ങളേയും കടത്തി വെട്ടി സിപിഎമ്മിൻ്റെയും ബിജെപിയുടേയും അടിപ്പാവാട കഴുകുന്ന പണിയും കഴിഞ്ഞ് ചൂട്ടും കത്തിച്ച് പോയി മൂലാധാരം കഴുകുകയും നക്കി കൊടുക്കുകയും ചെയ്തു വരികയാണ്. വലിയ പുരുഷ കേസരികളും വിജ്ഞാനികളും ചമഞ്ഞ് നടക്കുന്ന ഉരഗ മാധ്യമ പ്രവർത്തകർക്ക് പുറമേ വിശ്വൈക സുന്ദരിമാരായി ചമഞ്ഞ് കടക്കണ്ണെറിഞ്ഞ് കൺമഷിപൂശി നടക്കുന്ന റെഡ് സ്ട്രീറ്റ് ലവൽ മാധ്യമ സിംഹികൾ വരെ ലൈവ് വൈബിൽ ഓടുക്കളിക്കുകയായിരുന്നല്ലോ. എന്ത് ചെയ്യാം? എന്തായാലും ആരോ പിരി കയറ്റി വിട്ടപ്പോൾ, എന്തോ ഒരു നഷ്ടബോധത്തിൽ കണ്ണൂരിൽ മത്സരിക്കാൻ ഇറങ്ങി പുറപ്പെട്ട കെ.സുധാകരനെ ഉപയോഗിച്ച് കോൺഗ്രസിൻ്റെ അടിവേര് മാന്താൻ മലയാളി മാധ്യമ സമൂഹം കാണിച്ച നെറികേടിനെ ചോദ്യം ചെയ്യാതെ വിടാൻ പറ്റില്ല. കഴിഞ്ഞ 3 ദിവസങ്ങളിൽ ഒരൊറ്റ ചാനലിൽ മാത്രം വന്ന മേൽപ്പറഞ്ഞ തലക്കെട്ടുകൾ കണ്ട് കേരളത്തിലെ കോൺഗ്രസുകാർ വിഷമിച്ചു പോയിട്ടുണ്ടാവും, . നാണം കെട്ടിട്ടുണ്ടാവും, അന്തസ്സ് കെട്ട് തലകുനിച്ചു നിന്നിട്ടുണ്ടാവും.
എന്നാൽ ഒടുവിൽ സംഭവിച്ചത് എന്താണ്? ഞാൻ പാർട്ടിക്ക് കീഴടങ്ങിയവനാണ്, പാർട്ടി വിട്ട് എനിക്ക് എങ്ങോട്ടും പോകാൻ ആവില്ല എന്ന് പറയുന്ന സുധാകരന്റെ മുഖത്തെ ചിരി ഒരു ഉളുപ്പുമില്ലാതെ നോക്കി നിന്ന ശേഷവും കുത്തിത്തിരിപ്പിന് ശ്രമിക്കുന്നതും മാധ്യമപ്രവർത്തനത്തിന്റെ ശൈലി ആണെന്ന് വ്യാഖ്യാനിക്കുന്നതുമായ നാണംകെട്ടവൻമാരെ മലയാളി സമൂഹം തല്ലി പുറത്താക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. 12 വർഷത്തെ മോദിക്കാലവും പത്തു വർഷത്തെ പിണറായിക്കാലവും ചേർന്ന് ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങളെ നശിപ്പിച്ചതിന്റെ ഏറ്റവും വികൃതമായ മുഖമാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. കോൺഗ്രസ് എന്ന പ്രസ്ഥാനം ഇല്ലായിരുന്നെങ്കിൽ, ഇവനൊന്നും ഇത്ര ധൈര്യത്തിൽ ഈ നാട്ടിൽ സ്വതന്ത്രമാധ്യമ പ്രവർത്തനത്തിൻ്റെ ഗുണം അനുഭവിച്ചുകൊണ്ട് ഈ സമൂഹത്തെ നോക്കി കുരച്ചു ചാടില്ലായിരുന്നു. ഒരു ജനാധിപത്യ ഭരണ സർക്കാരോ മാധ്യമ പ്രവർത്തന സ്വാതന്ത്ര്യമോ പോലും ഇന്ത്യയിൽ ഉണ്ടാകില്ലായിരുന്നു എന്ന സത്യം ഇവറ്റകൾ മറന്നു പോയിരിക്കുന്നു. സിപിഎം എന്ന കൊടുംക്രൂര പാർട്ടിയുടെ പിണിയാളുകളെയും തരം പോലെ കിട്ടിയാൽ സനാതന ഭീകരത പറയുന്ന വർഗീയവാദികൾ നിരക്കുന്ന ബിജെപിയിലേക്കും തലചായ്ക്കാൻ തയ്യാറായി നിൽക്കുന്ന കേരളത്തിലെ മാധ്യമപ്രവർത്തകരെ ജനം തിരിച്ചറിയേണ്ട കാലമെത്തിയിരിക്കുന്നു. ഇസ്ലാമിക ഭീകരതയെ വെള്ളപൂശി അവതരിപ്പിക്കുന്ന മാധ്യമങ്ങളും കോൺഗ്രസിന് ചുറ്റും വട്ടമിട്ടു പറക്കുമ്പോൾ സുധാകരനെ വെച്ച് കോൺഗ്രസിനെയും ജനാധിപത്യത്തെയും കൊഞ്ഞനം കുത്തി പരിഹസിച്ച്, അവഹേളിച്ചു, ബിജെപിക്കും സിപിഎമ്മിനും പായ വിരിച്ചു കൊടുക്കാം എന്ന് കരുതിയവരാണ് കേരളത്തിലെ മാധ്യമ പ്രവർത്തനമേഖലയിലെ ചില അവന്മാർ. ചാനലിന്റെ റേറ്റിങ്ങിന് വേണ്ടിയും സ്വന്തം പ്രശസ്തിക്കു വേണ്ടിയും കാലു നക്കുന്നതിൽ മത്സരിക്കുന്നതിനും സ്വന്തം ഭാര്യയെ പോലും കൂട്ടിക്കൊടുക്കാൻ നടക്കുന്ന മാധ്യമപ്രവർത്തനങ്ങളെ വേണം ഇനി കേരളം ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ. അവിടെ സുധാകരൻ്റെ പടയൊൊരുക്കവും വിവാദങ്ങളുടെ പടിയിറക്കവും കാണുമ്പോൾ തോന്നുക മറ്റൊന്നാണ്. സിപിഎമ്മിന്റെയും ബിജെപിയുടെയും മൂലാധാരം മണത്ത് നടന്നവരുടെ ആസനത്തിൽ ചൂട്ടുകറ്റ കത്തിച്ചു കുത്തിയിറക്കിയ സുധാകരന് കൊടുക്കണം ഒരു കുതിരപ്പവൻ. സ്വന്തം നില മറന്ന്, സ്വന്തം സ്ഥിതി തിരിച്ചറിയാൻ ശ്രമിക്കാതെ, ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചതിന്റെ പുറത്ത്, എന്തൊക്കെയോ മനസ്സിലാക്കി വെച്ചതിന്റെ പുറത്ത്, കോൺഗ്രസ് നേതൃത്വത്തിന് എതിരെയും കോൺഗ്രസിനെതിരെയും തിരിയണ്ടി വന്ന സുധാകരൻ വിമർശന വിധേയനാവുക തന്നെ വേണം എന്ന് പറയുന്നതിന് മടിയില്ല. സുധാകരൻ കോൺഗ്രസിന് ചെയ്ത നന്മകളെയും ത്യാഗങ്ങളെയും അവയുടെ ഗുണഫലങ്ങളെയും മറന്നല്ല ഈ വിചാരണ. സുധാകരൻ എന്ന നെഞ്ചുറപ്പുള്ള നേതാവ് കോൺഗ്രസിന് ഉണ്ടായിരുന്നതു കൊണ്ട് മാത്രമാണ് കണ്ണൂരിലും കാസർഗോഡും കോഴിക്കോടും പാലക്കാടും ഒക്കെ സിപിഎം കോട്ടകൾക്കുള്ളിൽ, ബിജെപിയുടെ കൊത്തളങ്ങൾക്കുള്ളിൽ കോൺഗ്രസ് എന്ന പ്രസ്ഥാനം ഇന്നും നിലനിൽക്കുന്നത് എന്നത് എടുത്തു പറയാതെ വയ്യ. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മൻചാണ്ടിയും വരെ സുധാകരന്റെ നെഞ്ചുറപ്പിന്റെ പുറത്ത് കയറി നിന്ന് കേരള രാഷ്ട്രീയത്തെ നയിച്ചവരാണ് എന്ന് ഒരു മടിയും കൂടാതെ പറയുന്നതിൽ കോൺഗ്രസുകാർക്ക് നാണക്കേട് തോന്നേണ്ട കാര്യമൊന്നുമില്ല. കെ സുധാകരൻ കെപിസിസി പ്രസിഡണ്ട് ആയും കേരളത്തിൻറെ മുഖ്യമന്ത്രിയായും ഒരേസമയം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരും. കേരളത്തിൻ്റെ മുഖ്യമന്ത്രിപദം പിണറായി വിജയൻ എന്ന് പറയുന്ന നാലാംകിട രാഷ്ട്രീയക്കാരന് സ്വന്തമാക്കാമെങ്കിൽ അതിനേക്കാൾ അന്തസ്സോടുകൂടി ആ കസേരയിൽ ഇരിക്കാൻ ആദർശ ധീരനായ സുധാകരൻ അവകാശമുണ്ട്. അക്കാര്യം നിഷേധിക്കാൻ കോൺഗ്രസിൽ ആർക്കും യോഗ്യതയില്ല. കാരണം സ്വന്തം ജീവനും ജീവിതവും പണയം വച്ച് കോൺഗ്രസിന് വേണ്ടി പോരാടി അക്രമങ്ങളെയും വെല്ലുവിളികളെയും കേസുകളെയും കൊലപാതക ശ്രമങ്ങളെയും അതിജീവിച്ചാണ് സുധാകരൻ സിപിഎമ്മിന്റെയും ബിജെപിയുടെയും കൂട്ടുകച്ചവട കളിക്കിടയിൽ കോൺഗ്രസിനെ ചുവന്ന മണ്ണിലും കാവി മണ്ണിലും പിടിച്ചുനിർത്തിയത്. സുധാകരനോട് കോൺഗ്രസ് എന്നും നന്ദി കാണിക്കാൻ ബാധ്യസ്ഥരാണ്. സുധാകരനെ എക്കാലവും കോൺഗ്രസ് തോളിലെടുത്ത് തന്നെ നടക്കേണ്ടതാണ്. പക്ഷേ കണ്ണൂർ സീറ്റ് ചോദിച്ച സുധാകരനെ പാർട്ടിയും പാർട്ടി നേതൃത്വവും കൈവിടുന്നത് കണ്ടു നിൽക്കുകയാണ് വേദനയോടെ കോൺഗ്രസ് പ്രവർത്തകർ. നേതൃത്വത്തോടും പാർട്ടിയോടും വെല്ലുവിളിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെ സുധാകരനെ പുകഴ്ത്തി മുദ്രാവാക്യം വിളിച്ച് പിന്തുണച്ചവരിൽ കോൺഗ്രസുകാർ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഉണ്ടായിരുന്നു എന്ന് തന്നെ കോൺഗ്രസ് പറയണം. പക്ഷേ അവിടെ ഉയർന്നു കേട്ട പ്രധാന ശബ്ദങ്ങളൊക്കെയും കോൺഗ്രസിലെ തെരുവ് തെമ്മാടികളായ ചിലരുടെ മുദ്രാവാക്യങ്ങൾ ആയിരുന്നു. കാരണം പാർട്ടിയെ വെല്ലുവിളിച്ച് പോകുന്ന സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസിലെ പ്രവർത്തകർക്ക് സാധ്യമാകുമായിരുന്നില്ല. കാരണം ഒടുവിൽ സുധാകരൻ പറഞ്ഞു തന്നെയാണ് അതിൻറെ കീ വേർഡ് -പാർട്ടിയാണ് പ്രധാനം,അത് കഴിഞ്ഞേ ഞാനുള്ളൂ. ഈ വാചകം വിവാദങ്ങൾ തുടങ്ങി ഒരു ദിവസത്തിനു ശേഷം എങ്കിലും സുധാകരൻ പറഞ്ഞിരുന്നെങ്കിൽ കോൺഗ്രസ് അപ്പോൾ തന്നെ 100 സീറ്റിൽ അധികം ഉറപ്പാക്കി കഴിയുമായിരുന്നു. എന്നാൽ സംഭവിച്ചത് അതല്ല. വിഴുപ്പലക്കുന്നത് പോലെ കോൺഗ്രസിനെ എടുത്തിട്ടലക്കി കേരളത്തിലെ മാധ്യമങ്ങൾ. സുധാകരന്റെ വിമത ശബ്ദം കോൺഗ്രസിന്റെ ആത്മാഭിമാനത്തെ ആണ് ചോദ്യം ചെയ്തത്. സുധാകരൻ്റെ എതിർ ശബ്‌ദം കോൺഗ്രസിന്റെ അടിവേരു മാന്താനുള്ള ആയുധമാക്കി കേരളത്തിലെ മാധ്യമങ്ങൾ. ഒരു കുറ്റി ഗ്യാസ് പോലും നേരെ ചൊവ്വേ വിതരണം ചെയ്യാൻ കഴിവില്ലാത്ത ഗുജറാത്തി ഗോസായിക്ക് വേണ്ടിയും ആസൂത്രണ ബോർഡ് ഫണ്ട് വാങ്ങി പഞ്ചായത്തുകൾക്ക് കൊടുക്കുവാൻ കഴിവില്ലാത്തതുകൊണ്ട് നിരങ്ങി നീങ്ങുന്ന പിണറായിയെയും സഹായിക്കാൻ എച്ചിലും തിന്ന് നടക്കുന്ന കേരള മാധ്യമങ്ങൾ കോൺഗ്രസിന് വേണ്ടി ജീവിതം പണയം വെച്ച് സുധാകരനെ കോമാളിയാക്കി ചിത്രീകരിക്കുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടിവന്നു കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് . സ്വയം ഒരു കോമാളിയായി മാറിയ സുധാകരനെ നോക്കി ദയനീയമായി നിൽക്കാൻ മാത്രമാണ് കോൺഗ്രസിൻറെ നേതൃത്വത്തിനും അണികൾക്കും സാധിച്ചത്. സ്വന്തം ശാരീരിക അവസ്ഥയും സ്വന്തം മാനസികാവസ്ഥയും സ്വന്തം ചുറ്റുപാടുകളും തിരിച്ചറിയാതെ ഒരേ ഒരു ലക്ഷ്യം വെച്ചുകൊണ്ട് മാത്രം ഇറങ്ങിപ്പുറപ്പെട്ട സുധാകരനോട് സഹതപിക്കുകയല്ലാതെ മറ്റാർക്കും ഒരു വഴിയുമില്ലായിരുന്നു. സന്തതസഹചാരിയായി നിന്ന് സകല തന്ത്രങ്ങളിലും സുധാകരന്റെ പിന്നിൽ അടിയുറച്ചു നിന്ന് അവസാനം നിമിഷം വരെ സുധാകരന് വേണ്ടി മാത്രം പ്രവർത്തിച്ച സണ്ണി ജോസഫ് എന്ന കെപിസിസി പ്രസിഡണ്ടിനെ വരെ മുൾമുനയിൽ നിർത്തി അവഹേളിച്ചു കുറച്ച് എംബോക്കികൾ . വൈകൃതമനസ്കരായ ചില കീടങ്ങൾ സണ്ണി ജോസഫിന്റെ പോസ്റ്ററിന്റെ മുകളിൽ നന്ദികേട് കാണിക്കരുത് എന്നുവരെ എഴുതിവെച്ചപ്പോൾ അപമാനിതനായത് സണ്ണി ജോസഫ് മാത്രമല്ല സുധാകരനും കോൺഗ്രസും കൂടിയായിരുന്നു എന്നതാണ് വാസ്തവം. പോസ്റ്റർ ഒട്ടിച്ചവർ ആര് എന്ന് തിരക്കിയാൽ അവരൊന്നും കോൺഗ്രസിൻറെ അന്തസ്സുള്ള പ്രവർത്തകർ അല്ല എന്ന് വ്യക്തമാണ്. സുധാകരൻ ആവശ്യപ്പെടുന്നവർക്ക് സീറ്റ് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും മടങ്ങാതെ സുധാകരൻ എന്തിനാണ് നേതൃത്വത്തെയും അണികളെയും വെറുപ്പിച്ച് അപഖ്യാദികൾക്ക് വഴിതുറന്നു കൊടുത്തത് ?സ്വയം ശരശയ്യയിലും പാർട്ടിയെ കുന്തത്തിനു മുകളിലും കുത്തിനിർത്തിയത് എന്തിനെഎന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ .അത് ഒന്നുകിൽ കേരളത്തിലെ മുഖ്യമന്ത്രിപദം അതല്ലെങ്കിൽ ആഭ്യന്തര മന്ത്രി പദം. രണ്ടു തസ്തികകൾ ആണെങ്കിലും രണ്ടും സുധാകരന് അവകാശപ്പെട്ടതാണ് . പക്ഷേ അതിപ്പോൾ ഈ സമയത്ത് ആയിരുന്നില്ല എന്നു മാത്രം. ഒരു പത്തുവർഷം മുമ്പ് സുധാകരൻ കെപിസിസി പ്രസിഡണ്ട് ആയിരുന്നെങ്കിൽ കോൺഗ്രസ് ഭരണം കേരളത്തിൽനിന്ന് പോകുകയില്ലായിരുന്നു. അഞ്ചുവർഷംമുമ്പ് എങ്കിലും അദ്ദേഹം സ്ഥായിയായ ഭാവത്തോടെ കെപിസിസി പ്രസിഡണ്ടായിരുന്നു എങ്കിലും പിണറായിയെ പിടിച്ചു പുറത്താക്കി ഭരണം തിരിച്ചു പിടിക്കുമായിരുന്നു. കോൺഗ്രസിന്റെ ഗതികേടുകൊണ്ട് ഇത് രണ്ടും സംഭവിച്ചില്ല. ഇപ്പോൾ ശാരീരികമായി സുധാകരൻ ഓരോ നിമിഷവും അവശനായി കൊണ്ടിരിക്കുകയാണ് . അതിൻറെ പിരിമുറുക്കം സുധാകരൻ മനസ്സിനെയും ബാധിച്ചു കൊണ്ടിരിക്കുകയാണ്. അത് തിരിച്ചറിഞ്ഞ് സുധാകരനെ കോൺഗ്രസിന്റെ ഉന്നത നേതാവായി നിലനിർത്തി അദ്ദേഹത്തിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നടപ്പിലാക്കി അദ്ദേഹത്തിൻറെ നിയന്ത്രണത്തിലുള്ള ഒരു കോൺഗ്രസ് ഭരണത്തിന് വേണ്ടി അവസരം ഒരുക്കേണ്ട ആളായിരുന്നു സുധാകരൻ. അതിനുള്ള അവസരം പോലും ലഭിക്കാതെ വന്നപ്പോൾ സ്വയം തിരിച്ചറിഞ്ഞ് നിയന്ത്രണങ്ങൾക്ക് വിധേയനാകാൻ സുധാകരൻ ബാധ്യസ്ഥൻ ആകേണ്ടതായിരുന്നു. ലക്ഷക്കണക്കിന് വോട്ടുള്ള കണ്ണൂർ പാർലമെൻറ് നിയോജക മണ്ഡലത്തിൽ നിന്ന് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു വന്ന സുധാകരൻ എന്തിനാണ് , ജയിച്ചാൽ പോലും പത്തോ രണ്ടായിരമോ വോട്ടിന്റെ ഭൂരിപക്ഷം കിട്ടുന്ന കണ്ണൂരെന്ന O വട്ടത്തിൽ കളിക്കാൻ ഇറങ്ങിയതെന്ന് അവർ ചോദിക്കാം. ആരാണ് നുഴഞ്ഞുനാറിയ ബുദ്ധി സുധാകരനന് പറഞ്ഞുകൊടുത്തത് ? സ്വന്തം പെട്ടിയിൽ വീണ വോട്ടുകൾക്ക് പുറമേ ഒരു ലക്ഷത്തിലധികം പേരുടെ പിന്തുണ അധികം ആയി നേടിയ സുധാകരൻ ഒരിക്കലും ജയിക്കാൻ സാധ്യതയില്ലാത്തതും പരാജയപ്പെടാൻ ഏറെ സാധ്യത നിലനിൽക്കുന്നതുമായ ഒരു അന്തരീക്ഷത്തിൽ കണ്ണൂരിലെ നിയമസഭാ മണ്ഡലത്തിലേക്ക് മത്സരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത് സങ്കടകരമായ കാര്യമാണ്. കോൺഗ്രസിന് വേണ്ടി അടിയും പിടിയും കൊണ്ട് അവപർ പിണറായിയുടെ ഗുണ്ടാസംഘം നടത്തിയ രക്ഷാപ്രവർത്തനത്തിൽ ജീവനും ജീവിതവും പ്രതിസന്ധിയിൽ ആയവർ കേസുകളിൽ പെട്ടവർ എന്നിവരെല്ലാം നീതിക്കായി പുറത്തു കാത്തുനിൽക്കുന്നത് ആവാം ഒരുപക്ഷേ സുധാകരനെ ഈ ചുരുങ്ങുക എന്ന പ്രത്യയ ശാസ്ത്രപരമായ വിഡ്ഢിത്തം കാണിക്കാൻ പ്രേരിപ്പിച്ചതെന്ന് വേണം കരുതാൻ . പാർട്ടിക്കുവേണ്ടി തല്ലുകൊണ്ട വരെ അവഗണിച്ച പല സന്ദർഭങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഇനിയും അങ്ങനെ സംഭവിച്ചേക്കാം എന്ന് സുധാകരൻ ഭയപ്പെട്ടിട്ടുണ്ടാവാം. ആ ഭയമാകാം സുധാകരനെ അവർക്ക് വേണ്ടി ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് കരുതേണ്ടത്. കോൺഗ്രസ് വിജയിച്ചാൽ മുഖ്യമന്ത്രി ചെന്നിത്തലയോ പന്നിത്തലയോ സതീശനോ ഗദേശനോ ആരോ ആയിക്കോട്ടെ, പിണറായി വിജയൻ എന്ന നാലാം കിട രാഷ്ട്രീയ കീടത്തിന്റെ വൃത്തികെട്ട തന്ത്രങ്ങളിൽ പെട്ട് കുറ്റവാളികൾ അകപ്പെട്ട പാവം കോൺഗ്രസുകാരെ രക്ഷിക്കാൻ അടിയന്തര നടപടി ഉണ്ടാകണം.അത് സുധാകരന്റെ ആവശ്യമാണ് അത് കോൺഗ്രസിന്റെ ആവശ്യമാണ് അത് നാടിൻറെ ആവശ്യമാണ്. അവിടെ മണകുണ ആദർശവും നിയമവും നിയമ വ്യാഖ്യാനവും പറഞ്ഞിരുന്നാൽ സുധാകരൻ സഹിക്കാത്തത് പോലെ കോൺഗ്രസുകാർക്കും സഹിക്കാൻ കഴിയാത്ത സ്ഥിതി വരും. ഇത് സതീശന് ഒരു മുന്നറിയിപ്പാണ്. ഇത് ചെന്നിത്തലയ്ക്കും ഉള്ള മുന്നറിയിപ്പാണ്. ഇത് കോൺഗ്രസ് പ്രവർത്തകരുടെ മുന്നറിയിപ്പാണ്. സ്വന്തം ജീവൻ പണയം വെച്ച് കോൺഗ്രസ് പ്രവർത്തനം നടത്തിയ സുധാകരനുവേണ്ടി ജീവനും ജീവിതവും വലിച്ചെറിഞ്ഞവർക്ക് വേണ്ടിയാണ് സുധാകരൻ നാണം കെടാൻ തയ്യാറായതെങ്കിൽ നാണക്കേട് മാറ്റാൻ കോൺഗ്രസ് ബാധ്യസ്ഥരാണ്. കോൺഗ്രസുകാരൻ ആയിരുന്നു എന്നതിൻറെ പേരിൽ കേസുകളിൽ പെട്ട ആയിരക്കണക്കിന് യുവാക്കൾ, തൊഴിൽ നിഷേധിക്കപ്പെട്ട ആയിരക്കണക്കിന് ചെറുപ്പക്കാർ, ജീവിതം നിയമക്കുരുക്കുകളിൽ പെട്ട് നശിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് പ്രവർത്തകർ, സുധാകരന് വേണ്ടി നിലവിളിക്കാൻ ഇനിയും പ്രതികരണം ഉണ്ടാകുമെന്ന യാഥാർത്ഥ്യം കോൺഗ്രസ് മറക്കരുത്. ഇനിയും ഭരണം കിട്ടിയില്ലെങ്കിൽ നിരാശരാകാതെ പിണറായിയുടെയും ബിജെപിയുടെയും അതിക്രമങ്ങൾക്കെതിരെ നിയമ യുദ്ധത്തിനും യുദ്ധത്തിനും കോൺഗ്രസ് തയ്യാറാവുകയും സുധാകരനെ പോലെ തന്നെ ആ യുദ്ധങ്ങൾ നയിക്കാൻ സതീശനും ചെന്നിത്തലയും മറ്റു തലകളും തയ്യാറാവുകയും വേണം എന്നാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് നേതൃത്വത്തോട് പറയാനുള്ളത്. സുധാകരനോട് ഇഷ്ടമില്ലാഞ്ഞിട്ടോ സുധാകരനോട് വെറുപ്പായിട്ടോ സുധാകരനോട് താല്പര്യം ഇല്ലാഞ്ഞിട്ടോ അല്ല കോൺഗ്രസുകാർ സുധാകരൻ്റെ നീക്കത്തെ തള്ളിക്കളഞ്ഞത്. അവർക്ക് വേദനിച്ചു അവർ സങ്കടപ്പെടുകയായിരുന്നു, അവർ കരയുകയായിരുന്നു, അവർ നിരാശരാവുകയായിരുന്നു, കാരണം അവർക്ക് സുധാകരൻ വെറുമൊരു കോൺഗ്രസ് നേതാവായിരുന്നില്ല അവരുടെ സംരക്ഷകനായി മുന്നിൽ നിന്ന് നെഞ്ചുവിരിച്ച് നട്ടെല്ല് നിവർത്തി നയിച്ച ഒരു നേതാവായിരുന്നു പക്ഷേ അദ്ദേഹത്തിൻറെ ശാരീരിക അവസ്ഥയിലും മാനസികാവസ്ഥയിലും അദ്ദേഹം ഉയർത്തിയ ഈ എതിർ ശബ്ദത്തെ കേട്ട് നിരാശയോടെ നിൽക്കേണ്ടി വരികയും തള്ളിപ്പറയുകയും ചെയ്യേണ്ടിവന്ന കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിലും കേരളത്തിൽ എല്ലായിടത്തും ഉണ്ട്. കാരണം സുധാകരൻ ഒരു കോൺഗ്രസ്കാരൻ മാത്രമായിരുന്നില്ല ഈ നാട്ടിലെ ജനങ്ങൾക്ക്. മറിച്ച് സുധാകരൻ ഒരു വികാരമായിരുന്നു. ആ വികാരത്തെയാണ് കോൺഗ്രസിൻ്റെ എതിരാളികൾക്കൊപ്പം കൂടി മാധ്യമങ്ങൾ വലിച്ചു കീറി അപമാനിച്ചത്. അത്തരം മാധ്യമങ്ങളേയും മാധ്യമ പ്രവർത്തകരേയും കോൺഗ്രസ് അതിൻ്റേതായ വിധത്തിൽ കൈകാര്യം ചെയ്യണം.
High ideals and brilliant Malayalam media activities.























